പിണറായിക്ക് തുടർ ഭരണം ഉറപ്പ്,,, കവർ സ്റ്റോറി ഓൺലൈൻ ന്യൂസ് സർവ്വേ - അജിതാ ജയ്ഷോർ

കവർ സ്റ്റോറി ഓൺലൈൻ ന്യൂസ് സർവ്വെ എൽ.ഡി.എഫിന് തുടർ ഭരണം ലഭിക്കും.കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ഗ്രാമ, നഗര പ്രദേശങ്ങളിലെ ചായക്കടകളും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ സർവ്വെയിൽ എൽ.ഡി.എഫിന് 80 മുതൽ 85 സീറ്റുകൾ വരെ ലഭിക്കും.യു.ഡി.എഫിന് 50 നും 52 നും ഇടയിൽ സീറ്റുകൾ കിട്ടുമ്പോൾ ബി.ജെ.പിക്ക് 1 മുതൽ 3 സീറ്റുകൾ വരെ കിട്ടുമെന്ന് സർവ്വെ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ യു.ഡി.എഫിന് മുൻതുക്കം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസ്സിലും മുസ്ലിം ലീഗിലുമുണ്ടായ അനൈക്യം ഉള്ള സാധ്യത ഇല്ലാതാക്കിയതായി പറയുന്നു.ക്ഷേമ പെൻഷനുകളുടെ വിതരണം, ലൈഫ് ഭവനപദ്ധതി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വർഗ്ഗിയതക്കെതിരെയുള്ള ഉറച്ച നിലപാട് ഇവയാണ് എൽ.ഡി.എഫ്.ഭരണ തുടർച്ചക്ക് കാരണമായി ജനങ്ങൾ പറയുന്നത്.സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചങ്കിലും ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് സർവ്വെയിൽ വ്യക്തമാക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി ആകണമെന്ന് 52 ശതമാനം പേർ അവശ്യപ്പെട്ടപ്പോൾ കോൺഗ്രസ്സിലെ കെ.മുരളീധരൻ മുഖ്യമന്തിയാകണമെന്ന് 23 ശതമാനം പേർ ആവശ്യപ്പെട്ടു.15 ശതമാനം പേരാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായം പറഞ്ഞത്. 10 ശതമാനം പേർ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായം രേഖപ്പെടുത്തി. നേമം സിറ്റിൽ ആര് മത്സരിക്കും എന്ന കാര്യത്തിൽ പാർട്ടിയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ ധൈര്യപൂർവ്വം മത്സരിക്കാൻ തയാറായതാണ് കെ.മുരളീധരന് ഉമ്മൻ ചാണ്ടിയേക്കാൾ പിന്തുണ ലഭിക്കുന്നതിന് കാരണമായത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരാജയഭീതി മൂലമാണ് നേമത്ത് മത്സരിക്കാൻ തയ്യാറാകാത്തതെന്നാണ് സർവ്വെയിൽ പങ്കെടുത്തവരുടെ അഭിപ്രായം. എറണാകുളം ജില്ലയിൽ എൽ.ഡി.എഫിന് നിലവിലുള്ള സിറ്റിൻ്റെ ഇരട്ടി സീറ്റ് ഈ തെരെഞ്ഞെടുപ്പിൽ ലഭിക്കുമെന്നു സംസ്ഥാനത്ത് യു.ഡി.എഫിലെ പല പ്രമുഖരും തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു സർവ്വെ വ്യക്തമാക്കുന്നു.